പത്തനംതിട്ട: വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പോത്തുംപ്പാറയില്‍ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമായിരുന്നു വീട്ടില്‍ താമസം.
ഇരുവരെയും വിഷം കഴിച്ച നിലയില്‍ സമീപവാസികളാണ് കണ്ടത്. ഉടൻതന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഒരു മകൻ ഉണ്ടായിരുന്നത് വർഷങ്ങള്‍ക്കുമുൻപ് മരണപ്പെട്ടിരുന്നു. ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.






