കോട്ടയം : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കാർഷിക മേഖലയിൽ മുൻപ് ഇല്ലാത്ത വിധത്തിൽ രോഗ കീടബാധകൾ വർദ്ധിച്ചിരിക്കുകയാണ്. കൃഷിയിടത്തിൽ ഇറങ്ങി പരിശോധന നടത്തി പ്രതിവിധി കാണേണ്ട കൃഷിവകുപ്പ് ജീവനക്കാരുടെ ഏകോപനമില്ലാത്ത വസ്ത്ര ധാരണരീതി ഇതിനു തടസമാവുകയാണ്. മുൻപ് നടത്തിയ പരിശോധനകൾ പ്രഹസനമാണോ എന്ന സംശയവും ഉയരുന്നു.
കൃഷി വകുപ്പിൽ അൻപതുശതമാനത്തിനു മുകളിൽ സ്ത്രീ ജീവനക്കാരാണ്. സ്വർണ്ണപാദസര൦ ധരിച്ചുവരുന്നവർ മണ്ണിലു൦ ചെളിയിലു൦ ഇറങ്ങാൻ തയ്യാറാകുന്നില്ല. വിലകൂടിയ വസ്ത്രങ്ങളു൦ ഉയർന്നചിലവിലുള്ള സൗദര്യവർദ്ധക വസ്തുകളു൦ ഉപയോഗിച്ചശേഷ൦ ഓഫീസുകളിൽ ഇരിക്കുന്നവർ പൊരിവെയിലത്ത് ഇറങ്ങാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ കൃഷിവകുപ്പിലെ ജീവനകാർക്ക് കൃഷിയെ അഭിവൃത്തിപെടുത്തുന്നതിന് അനുയോജ്യമായ തരത്തിലുള്ള വസ്ത്ര ധാരണ൦ ഏകീകരിച്ച് നടപ്പിൽ വരുത്തുന്ന കാര്യ൦ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്കു നിവേദന൦ നൽകിയതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു






