കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ ആരോപണ വിധേയനായ മാങ്കുളം റിസോർട്ട് ഉടമ നിരവധി വിവാദ കേസുകളിൽ ഉൾപ്പെട്ടയാണെന്ന് വിവരം. ദുബായിൽ ബിസിനസ് നടത്തുന്ന ചാവക്കാട് സ്വദേശി ജമീൽ മുഹമ്മദിനെ 41 കോടി രൂപ പറ്റിച്ചത് അടക്കമുള്ള നിരവധി കേസുകളിൽ ആരോപണ വിധേയനായ ഏറ്റുമാനൂർ സ്വദേശി ഷെമി മുസ്തഫയാണ് മാങ്കുളത്തിലെ വിവാദ ഉടമ റിസോർട്ടിന്റെ ഉടമയെന്നാണ് പുറത്തുവരുന്ന വിവരം. ജമീലിനെ പറ്റിച്ച് കോടികൾ തട്ടിയെടുത്തത് കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. ഇതുകൂടാതെ ജമീലിനെ കള്ളക്കേസിൽ കൊടുക്കാനും ഇയാൾ പരാതി നൽകിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്
വിദേശത്ത് സ്വർണക്കടത്തടക്കം നിരവധി കേസുകളിൽ ആരോപണ വിധേയനാണ് ഷമീ മുഹമ്മദ്. ഇയാളുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളിൽ ഉൾപ്പെട്ട ജമീൽ മുഹമ്മദിനെ കബളിപ്പിച്ച് 41 കോടി രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വിവരം. ഈ പണം ആവശ്യപ്പെട്ട ജമീൽ മുഹമ്മദിനെ കള്ളക്കേസിൽ കുടുക്കാൻ ഇയാൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശ്രമിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. വിദേശത്ത് കഴിഞ്ഞിരുന്ന ജമീൽ മുഹമ്മദ് അടിമാലിയിൽ വെച്ച് ഷമീ മുസ്തഫയെ വാഹനം എടുപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി അടിമാലി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഗ്രാൻഡ് ക്ലിഫ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ജയരാജിന്റെയും ഷെമിയുടെയും കെട്ടിടങ്ങൾക്കെതിരെ അനധികൃത നിർമ്മാണം സംബന്ധിച്ച് നേരത്തെ തന്നെ പരാതികൾ നൽകിയിരുന്നതായും ജമീൽ പറയുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വിവിധ സർക്കാർ തലങ്ങളിൽ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തന്നെ ഈ റിസോർട്ടിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. റിസോർട്ട് റവന്യൂഭൂമി അടക്കം കയ്യേറിയാണ് പ്രവർത്തിക്കുന്നതെന്ന് കാട്ടി പരാതിക്കാരൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത് കൂടാതെ വില്ലേജ് ഓഫീസർക്കും പഞ്ചായത്ത് അധികൃതർക്കും തഹസിൽദാർക്കും ജില്ലാ കളക്ടർക്കും അടക്കം പരാതിയും സമർപ്പിച്ചിരുന്നു. ഈ പരാതിയിൽ റിസോർട്ടിന്റെ കയ്യേറ്റം അടക്കം കണ്ടെത്തിയെങ്കിലും ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ റിസോർട്ട് റവന്യൂഭൂമി കയ്യേറിയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തഹസിൽദാരോ ജില്ലാ കളക്ടർ അടക്കമുള്ളവർ ഈ വിഷയത്തിൽ നടപടിയെടുക്കാൻ തയ്യാറാകാതിരുന്നത് പി ജയരാജന്റെ സ്വാധീനത്തെ തുടർന്നാണെന്നാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ റിസോർട്ടിനെതിരെ നടപടികൾ ഒന്നും എടുക്കാതിരുന്നത് പി ജയരാജന്റെ സ്വാധീനത്തെ തുടർന്നാണെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ എംഎൽഎയാണ് ഷെമിക്ക് വേണ്ടി ചുക്കാൻ പിടിക്കുന്നതെന്നും ജമീൽ ആരോപിക്കുന്നു. ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഷെമിയെ കൂടെ കൂട്ടാൻ ശ്രമിച്ചെങ്കിലും, കാര്യങ്ങൾ അറിഞ്ഞ ആഭ്യന്തര മന്ത്രി ഷെമിയെ ഒഴിവാക്കിയെന്നാണ് ജമീലിന്റെ വാദം. അതുപോലെ ഡിജിപി തലത്തിലുള്ള ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെയും ഷെമി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അവരെല്ലാം പിന്നീട് ഇയാളിൽ നിന്ന് അകന്നുപോയെന്നും ജമീൽ പറഞ്ഞു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജമീൽ മുഹമ്മദിന്റെ ആവശ്യം.
ഇത് കൂടാതെ ഗൾഫിൽ നിന്നും ആസ്ട്രേലിയയിലേയ്ക്ക് ഷമി മുസ്തഫയുടെ ഷിപ്പിംങ് കമ്പനി വഴി കണ്ടെയ്നറിൽ മയക്കുമരുന്ന് കടത്തിയതിന് ആസ്ട്രേലിയയിലും ഗൾഫിലും ഇയാൾ അന്വേഷണം നേരിടുകയാണ്. ഇത് കൂടാതെ ഷെമി മുസ്തഫ കണ്ടെയ്നർ വഴി രഹസ്യ ഇടപാടുകൾ നടത്തുന്നതായും ജമീൽ ആരോപിക്കുന്നു. വാഹനങ്ങളുടെ സ്പെയർ പാട്സ് എന്ന പേരിൽ വലിയ തോതിൽ ഷെമി ഇറക്കുമതി നടത്തുന്നതായും, ഇതിൻ്റെ സ്റ്റീൽ ഭാഗത്തിനുള്ളിൽ രഹസ്യ വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതായും ജമീൽ മുഹമ്മദ് ആരോപിക്കുന്നു.






