കൊച്ചി: പെരുമ്പാവൂരില്‍ വീടിനുള്ളിൽ യുവതി ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
അയൽവീട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു യുവതി. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് പ്രതി കവര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെ വീടിനുള്ളില്‍ കയറിയത്. എന്നാല്‍ മോഷണശ്രമത്തിന് ശേഷം ഇയാള്‍ അവിടെനിന്ന് തിരിച്ചുപോകാന്‍ തയ്യാറായില്ല. പകരം, വീടിന് പുറത്തിറങ്ങി പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു. യുവതി വീട്ടിലെത്തി അകത്തു കയറിയ നിമിഷം തന്നെ ഒളിച്ചിരുന്ന പ്രതിയും പിന്നാലെ അകത്തേക്ക് അതിക്രമിച്ചു കയറി.
വീട്ടിനുള്ളില്‍ പ്രവേശിച്ച ഉടന്‍ തന്നെ പ്രതി അകത്തുനിന്ന് വാതില്‍ കുറ്റിയിടുകയും തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവതിക്ക് കടുത്ത ശാരീരിക-മാനസിക അതിക്രമം നേരിടേണ്ടി വന്നു.
സംഭവത്തെക്കുറിച്ച് പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തി കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ കേന്ദ്രീകരിച്ചും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.






