കണ്ണൂര്‍: കണ്ണൂര്‍ പന്ന്യന്നൂരിലെ ബിഎംഎസ് പ്രവര്ത്തകൻ വി.സി വിനയനെ വെട്ടിക്കാെലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്ത്തകന് കുറ്റക്കാരന്‍.
സിപിഎം പ്രവര്ത്തകന് ബിജുവിനെയാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിത്.
അതേസമയം, ടി.പി കേസ് പ്രതി ടി.കെ രജീഷ് ഉള്‍പ്പെടെ ആറ് പേരെ വെറുതെവിട്ടു.
തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം.






