ഡൽഹി:സിഎം ആർ എല്‍ കേസിലെ ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ വേട്ടയെന്ന് എ എ റഹീം എം പി. രാഷ്ട്രീയ വേട്ടയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ സംബന്ധിച്ച നിലപാട് അഖിലേന്ത്യ കോണ്‍ഗ്രസ് വ്യക്തമാക്കണം.
മോദിയുടെ ഓഫീസില്‍ നിന്ന് ഗ്യാനേഷ് കുമാറിന് കത്ത് ലഭിക്കുന്നത് പോലെ ആണ് ഇഡി ഓഫീസില്‍ നിന്ന് ലഭിക്കുന്ന കത്തിന് വി.ഡി. സതീശൻ നല്കുന്ന ബഹുമാനമെന്നും അദ്ദഹം പറഞ്ഞു. ഇത് അഴിമതി നിരോധന നിയമ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി വരെ തീർപ്പ് കല്‍പ്പിച്ചതാണ്. ഇപ്പോള്‍ നടക്കുന്നത് സിപിഐഎമ്മിൻ്റെ കേരളത്തിലെ അടിവേരറുക്കാൻ ശ്രമിക്കുന്ന പൊളിറ്റിക്കല്‍ പ്രോജക്ട് ആണ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആദ്യമായല്ല കത്ത് നല്‍കുന്നതെന്നും ഇഡി നടപടികളും കണ്ടെത്തലുകളും നിഷ്പക്ഷമാണെന്ന് കോണ്‍ഗ്രസിന് അഭിപ്രായം ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു
ഇഡിയുടേത് രാഷ്ട്രീയ പേരിതമായ കള്ളക്കേസ്; ഇങ്ങനെ ഒരു ഹർജി വന്നാല്‍ ബന്ധപ്പെട്ടവരെ കേള്‍ക്കുക എന്നത് സാമാന്യനീതി: എം വി ജയരാജൻ
ഡിവിഷൻ ബെഞ്ചില്‍ നിന്ന് നീതി ഉയർത്തിപ്പിടിക്കുന്ന വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ട്. രാഷ്ട്രീയപരമായി ഇത് പ്രതിരോധത്തിലാക്കുക കോണ്‍ഗ്രസിനെയാണെന്നും നിയമപരമായി ഒരു ഭയവും ഞങ്ങള്ക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. സിംഗിള്‍ ബെഞ്ചിൻ്റെ വിധി ആരും ആഘോഷിക്കേണ്ടതില്ലെന്നും മാത്യു കുഴല്നാടന് സുപ്രീം കോടതിയില്‍ നിന്ന് കിട്ടിയ സമ്മാനം എല്ലാവരും കണ്ടതാണെന്നും ഈ ഇരട്ടത്താപ്പിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരുമെന്നും എ എ റഹീം എം പി ചൂണ്ടിക്കാട്ടി.






