കടപ്പ : രാജ്യത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാസപേട്ട സ്വദേശിയാണ് മരിച്ചത്. നാല് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇയാൾക്ക് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും ഫലം കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കടുത്ത ശ്വാസതടസവും ചുമയുമായാണ് ഇദ്ദേഹം നാല് ദിവസം മുൻപ് ആശുപത്രിയിലെത്തിയത്. ശ്വാസതടസവും ചുമയും നിയന്ത്രിക്കാൻ ആൻ്റിബയോട്ടിക് നൽകിയെങ്കിലും ഫലം കണ്ടില്ല. രോഗിയുടെ എക്സ്റേ പരിശോധനയിൽ രണ്ട് ശ്വാസകോശങ്ങളും പൂർണ്ണമായും തകരാറിലായെന്ന് കണ്ടെത്തി. ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു.
ഡോക്ടർമാർ ഉയർന്ന അളവിൽ ആന്റിബയോട്ടിക് ചികിത്സ നൽകിയെങ്കിലും നാല് ദിവസമായിട്ടും രോഗശമനം ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർമാർക്ക് കോവിഡ് ഇൻഫെക്ഷൻ ആണെന്ന സംശയമുണ്ടായത്. പിന്നീട് നടത്തിയ നെഞ്ചിന്റെ സിടി സ്കാൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ്ആ സ്ഥിരീകരിച്ചതെന്നും രോഗ്യവകുപ്പ് അറിയിച്ചു.






