ദുബായി: കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ തിങ്കളാഴ്ച പാർലമെന്റിലെത്തുമെന്ന് കെ.സുധാകരൻ എംപി.
തന്നെ ബിജെപി കൊണ്ടുപോകുമെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തിയെന്നും എന്നാൽ മരണം വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണക്കൊട്ടാരം വാഗ്ദാനം ചെയ്താൽ പോലും പാർട്ടിയെ ഉപേക്ഷിക്കില്ല.
ഞാൻ ധീരനായ കോൺഗ്രസ് പോരാളിയാണ്. വ്യാജ പ്രചാരണങ്ങൾ ആരും വിശ്വസിക്കരുത്.
മരണം വരെ കോൺഗ്രസ് പ്രവർത്തകനായി പോരാടുമെന്നും ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
താൻ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന കിംവദന്തികൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും നിരവധി പേർ നേരിട്ടും
ഫോണിലൂടെയും ഇതേക്കുറിച്ച് അന്വേഷിച്ചെന്നും അദ്ദേഹം പറഞ്ഞു. പലരോടും കാര്യങ്ങൾ വിശദീകരിച്ചിട്ടും സംശയം മാറുന്നില്ല.
താൻ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന കിംവദന്തികൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും നിരവധി പേർ നേരിട്ടും ഫോണിലൂടെയും
ഇതേക്കുറിച്ച് അന്വേഷിച്ചെന്നും അദ്ദേഹം പറഞ്ഞു. പലരോടും കാര്യങ്ങൾ വിശദീകരിച്ചിട്ടും സംശയം മാറുന്നില്ല.






