:കുര്യനാട്: 26-ാമത് സെന്റ് ആൻസ് ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഡിസംബർ 1, 2 തീയതികളിൽ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
വിവിധ ജില്ലകളിൽ നിന്നുള്ള 11 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഡിസംബർ 1-ന് രാവിലെ 9.30 നു പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമാകും.
സെന്റ് ആൻസിന്റെ ബാസ്കറ്റ്ബോൾ കോച്ചായിരുന്ന അന്തരിച്ച അനീഷ് കുര്യൻ പാക്കാറമ്പേലിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും.
പ്രിൻസിപ്പൽ റവ. ഫാ. ജോബി മാത്തൻകുന്നേൽ സി.എം.ഐ. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ. ഫാ. ബാസ്റ്റിൻ മംഗലത്തിൽ സി.എം.ഐ. അധ്യക്ഷത വഹിക്കും.
കോട്ടയം ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് റവ. ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ സ്കൂൾ ജേഴ്സി പ്രകാശനം ചെയ്ത് ടീമിന് കൈമാറും.
ബ്ലോക്ക് പഞ്ചായത്തംഗം ബെൽജി ഇമ്മാനുവൽ, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ പ്രിൻസിപ്പൽ ഫാ. വർക്കി ചക്കാലയിൽ സി.എം.ഐ., ചാവറ ഹിൽസ് പ്രിൻസിപ്പൽ
ഫാ. മിനേഷ് പുത്തൻപുരയിൽ സി.എം.ഐ., പി.ടി.എ. പ്രസിഡന്റ് ജോണി ഫിലിപ്പ്, വാർഡ് മെമ്പർ ജാൻസി ടോജോ എന്നിവർ ആശംസകൾ നേരും.
വൈസ് പ്രിൻസിപ്പൽ ജാൻസി തോമസ് കൃതജ്ഞത രേഖപ്പെടുത്തും.






