തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ
മാസപ്പടി കേസിൻ്റെ പേരിൽ രൂക്ഷമായ വാദപ്രതിവാദം.
ഹൈക്കോടതിയിലെ സർക്കാർ നിലപാട് ശരിയായില്ലെന്ന് മാത്യു കുഴൽനാടൻ യോഗത്തിൽ തുറന്നടിച്ചു.
ഉമ്മൻ ചാണ്ടിക്ക് എൽഡിഎഫ് കൊടുക്കാത്ത നീതി പിണറായിക്ക് എന്തിനു യുഡിഎഫ് നൽകി മാത്യു കുഴൽനാടൻ ചോദിച്ചു.
മുഖ്യമന്ത്രി വി ഡി സതീശനും മാത്യു കുഴൽനാടനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം ഉണ്ടായെന്നാണ് വിവരം.
യോഗത്തിൽ പങ്കെടുത്ത കൂടുതൽ പേരും മാത്യു കുഴൽനാടനെ അനുകൂലിച്ചു.
മാത്യു കുഴൽനാടന്റെ വിമർശനത്തിന് മറുപടിയായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിശദീകരണം നടത്തി.
സർക്കാരിന്റേത് ശരിയായ രാഷ്ട്രീയ ലൈനാണെന്നും മാത്യുവിനു ചെറുപ്പത്തിന്റ ആവേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒടുവിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് യോഗത്തിന്റ പിന്തുണ ലഭിച്ചു.






