തിരുവനന്തപുരം: ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 സിവിൽ സപ്ലൈസ് ദിനമായും ആചരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
എല്ലാ വർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനം സിവിൽ സപ്ലൈസ് ദിനമായി ആചരിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ നടക്കുന്ന ലോക ഭക്ഷ്യദിനം–സിവിൽ സപ്ലൈസ് ദിനാഘോഷ പരിപാടികൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ സി.പി.ജോൺ, കെ.മുരളീധരൻ, മേയർ വി.വി. രാജേഷ്, ഡോ. ശശി തരൂർ എംപി, നഗരസഭാ കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.






