കോട്ടയം: അടുക്കള എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രധാന ശത്രുവാണ് പാറ്റകള്‍.
എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും ഒളിച്ചിരിക്കുന്ന പാറ്റകള്‍ രാത്രിയാകുമ്പോഴേക്കും അടുക്കളയിലേക്കെത്തും. ഇത് രോഗങ്ങള്‍ പടരുന്നതിനും കാരണമാകും.
ഇവയെ കൊല്ലാനായി ഉപയോഗിക്കുന്ന കെമിക്കലുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതും ഒരു വലിയ ആശങ്കയാണ്.
എന്നാല്‍, യാതൊരു കെമിക്കലുകളുമില്ലാതെ പാറ്റകളെ എളുപ്പത്തില്‍ തുരത്താൻ സാധിക്കുന്ന ഒരു മാർഗമാണ് ബിയർ ട്രാപ്. ബിയറിനോട് പാറ്റകള്‍ക്ക് പാറ്റകള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതിനാലാണ് കെണി ഒരുക്കാൻ ബിയർതന്നെ ഉപയോഗിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
പ്ലാസ്റ്റിക് കുപ്പി അല്ലെങ്കില്‍ ഗ്ലാസ് ജാർ
വാസ്ലിൻ അല്ലെങ്കില്‍ വെളിച്ചെണ്ണ
ബിയർ
കെണിയൊരുക്കുന്ന വിധം
ബിയർ നിറച്ച ഗ്ലാസ് ജാറിന്റെ ഉള്‍ഭാഗത്ത് വാസ്ലിൻ അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയശേഷം ബിയർ അതിലേക്ക് ഒഴിക്കുക. ജാറിന്റെ ഉള്‍ഭാഗത്ത് മുകള്‍ ഭാഗത്തായി വേണം ഇത് നന്നായി തേച്ചുപിടിപ്പിക്കേണ്ടത്. ബിയർ കുടിക്കാനായി കുപ്പിയിലേക്കിറങ്ങുന്ന പാറ്റകളെ കൂട്ടത്തോടെ പിടികൂടാൻ ഈ കെണി സഹായിക്കും.
പാറ്റകള്‍ ഉള്ളിലേക്കിറങ്ങുമ്പോള്തന്നെ വഴുതി ബിയറിലേക്ക് വീഴാനും മുകളിലേക്ക് തിരികെ കയറി വരാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.
പാറ്റകള്‍ സാധാരണയായി കാണപ്പെടുന്ന അടുക്കളയിലെ സിങ്കിന് അടിയിലോ അലമാരയുടെ മൂലയിലോ ഈ ഗ്ലാസ് ജാർ തുറന്നുവക്കണം.
പാറ്റകള്‍ക്ക് എളുപ്പത്തില്‍ ജാറിന് മുകളിലേക്ക് കയറാൻ സാധിക്കുന്നതിനായി പുറം ഭാഗത്ത് പേപ്പറോ തുണിയോ ചുറ്റിവയ്ക്കാവുന്നതാണ്.






