കോട്ടയം: എരുമേലിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ രാസ സിന്ദൂരം വില്‍പ്പന തടയാന്‍ കര്‍ശന പരിശോധനക്ക് എട്ടു സ്വകാഡുകള്‍.
രാസ സിന്ദൂരം വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയാല്‍ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കേസെടുക്കണം എന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.
രാസസിന്ദൂരം ആരോഗ്യപ്രശ്നവും പാരിസ്ഥിതിക പ്രശ്നത്തിനും കാരണമാകുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയാണു രാസസിന്ദൂരത്തിന്റെ ഉപയോഗം നിരോധിച്ചത്.
കഴിഞ്ഞ തീര്‍ഥാടന കാലത്താണ് ആദ്യമായി നിരോധനം നടപ്പാക്കിയത്. എന്നാല്‍, നിരോധനം വന്നതോടെ, കടയുടെ മുന്പില് ഭക്തര്‍ക്കു കാണാനായി ഓരോ പാത്രങ്ങളില്‍ പലവിധ നിറങ്ങളുള്ള സിന്ദൂരം വെയ്ക്കുന്നത് ഒഴിവാക്കി ചെറിയ പായ്ക്കറ്റുകളിലായി സിന്ദൂരം സൂക്ഷിക്കുന്ന രീതി സ്വീകരിച്ചിരുന്നു.
ഇക്കുറി പരിശോധനകള്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ദിവസം വിഷയം ഹൈക്കോടതി പരിഗണിച്ചിരുന്നു. നിരോധനം ശക്തമാക്കണമെന്നു നിദേശവും നല്കി.
ഡ്രഗ്സ് കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥരോട് 19ന് നേരിട്ടു ഹാജരാകാനും ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.






