കൊച്ചി: കൊച്ചിൻ ഷിപ്പ്യാഡിന് കീഴില്‍ ജോലി ഒഴിവ്. കൊല്‍ക്കത്തയിലാണ് ഒഴിവ്. ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 27 ആണ്.
യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
അസിസ്റ്റൻ്റ് എഞ്ചിനിയർ (സിവില്‍)
പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ ആൻ്റ് വൊക്കേഷണല്‍ എഡ്യൂക്കേഷൻ ആൻഡ് സ്കില്‍ ഡെവലപ്മെന്റ് അല്ലെങ്കില്‍ എ ഐ സി ടി ഇ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള മൂന്ന് വർഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. സൂപ്പർവൈസറി തസ്തികയില്‍ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം വേണം. അല്ലെങ്കില്‍ സിവില്‍ മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍.
ഷിപ്പ്യാർഡില് ഹൌസ് കീപ്പിംഗ് അല്ലെങ്കില്‍ എഞ്ചിനീയറിംഗ് കമ്പനി, വൻകിട സിവില്‍ നിർമ്മാണ കമ്പനി അല്ലെങ്കില്‍ സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതകളുടെ നിർമ്മാണവും മെയിൻ്റനെൻസും അറിഞ്ഞിരിക്കണം.
അസിസ്റ്റൻ്റ് എഞ്ചിനിയർ (മെക്കാനിക്കല്‍)
മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഷിപ്പ്യാഡ്, ഡോക്ക് യാർഡ്, എഞ്ചിനിയറിംഗ് കമ്പനി, സർക്കാർ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മെക്കാനിക്കലുമായി ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഇതില്‍ തന്നെ രണ്ട് വർഷം മെക്കാനിക്കല്‍ ജോലികളും സൂപ്പർവൈസിംഗ് ജോലികളും നിർവ്വഹിച്ച ആളായിരിക്കണം. ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് എന്നിവയില്‍ നല്ല പ്രാവീണ്യം ആവശ്യമാണ്. ഇആർപി അല്ലെങ്കില്‍ എസ്എപി, അല്ലെങ്കില്‍ കംപ്യൂട്ടറൈസ് എൻവിയോണമെൻ്റ് പ്രവൃത്തിപരിചയം വേണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28,000 മുതല്‍ 1.10,000 വരെയാണ് ശമ്പളമായി ലഭിക്കുക. ഉയർന്ന പ്രായപരിധി 45 വയസാണ്. അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://cochinshipyard.in/uploads/career/4a21023cfcf5ee043913e89aab3aac54.pdf






