കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6 തസ്തികകളിയാി 22 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തസ്തിക , യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ വിശദമായി അറിയാം
എല്‍ഡി ക്ലർക്ക്
ആകെ 9 ഒഴിവുകള്‍. കേരള വർമ്മ കോളേജില്‍ 7 ഉം വിവേകാനന്ദ കോളജില്‍ 2 ഒഴിവുകളുമാണ് ഉള്ളത്. എസ്എസ്എല്‍സിയാണ് യോഗ്യത.
എഡി സ്റ്റോർ കീപ്പർ
കേരള വർമ കോളേജില്‍ 1 ഒഴിവ്. എസ്എസ്എല്‍സിയാണ് യോഗ്യത.
എല്‍ഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്
കേരള വർമ്മ കോളേജിലും വിവേകാനന്ദ കോളജിലും ഓരോ ഒഴിവുകള്‍ വീതം.കൂടാതെ ടൈപ്പ് റൈറ്റിംഗും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗും അറിഞ്ഞിരിക്കണം.
മെക്കാനിക്ക്
കേരള വർമ്മ കോളേജില്‍ 1 ഒഴിവ്. എട്ടാം ക്ലാസ് പാസായവരും ഇലക്ട്രോണിക്സ് അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ
യുജിസി ലൈബ്രേറിയൻ
കേരള വർമ്മ കോളേജിലും വിവേകാനന്ദ കോളജിലും ഓരോ ഒഴിവുകള്‍ വീതം. ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെൻ്റേഷൻ സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ 55 ശതമാനം മാർക്കോടെ തത്തുല്യ യോഗ്യത. ലൈബ്രറി കംമ്പ്യൂട്ടൈസേഷനില് അറിവുണ്ടായിരിക്കണം. നെറ്റ് പാസായിരിക്കണം.
ഓഫീസ് അറ്റൻ്റെൻ്റ്
കേരള വർമ്മ കോളേജില്‍ 5 ഉം വിവേകാനന്ദ കോളജില്‍ 2 ഉം ഒഴിവുകള്‍.ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുകളാണ് ഇത്. എട്ടാം ക്ലാസാണ് യോഗ്യത.
അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.cochindevaswomboard.org/assets/uploads/notifications/d811a5ef3ae718990aa68abd91b4f9f6.pdf
സയന്റിഫിക് അപ്രന്റീസ് തസ്തികയില്‍ ഒഴിവ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്പ്രന്റിസ് തസ്തികയില്‍ ഒഴിവുകള്‍. കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലുള്ള ലബോറട്ടറിയിലേക്കാണ് നിയമനം. യോഗ്യത, ശമ്പളം, അഭിമുഖം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
കെമിസ്ട്രി, മൈക്രോബയോളജി, സയൻസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 32 വയസാണ്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. നവംബർ ഒൻപതിന് രാവിലെ 11 നാണ് അഭിമുഖം നടക്കുക.
കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം വിദ്യാഭ്യാസ യോഗ്യതകളുടെയും ആധാർ കാർഡിന്റെയും അസ്സലും പകർപ്പുകളും സഹിതം കോഴിക്കോട് ലിങ്ക് റോഡിലെ സമൂരിയൻസ് സ്ക്വയറിലെ മൂന്നാം നിലയിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ കാര്യാലയത്തില്‍ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.






