തിരുവനന്തപുരം : സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പിഎംഎൽഎ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിജിലൻസ് കേസിന്റെ പശ്ചാത്തലത്തിലാണ് ഇഡി കേസ് എടുത്തത്. പി എ മുഹമ്മദ് റിയാസിനെതിരെയും ഇസിഐആർ രജിസ്റ്റർ ചെയ്തു. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കും.
വിജിലൻസ് എഫ്ഐആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിൽ ഹൈക്കോടതി നാളെ വിധി പറയും. വീണയ്ക്ക് സിഎംആർഎല്ലിൽ ലഭിച്ച പണം പിണറായി വിജയനുള്ള കൈകൂലി എന്നാണ് ഇഡി കണ്ടെത്തൽ.
ഹവാല ഇടപാടുകളാണ് പി എ മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതോടെ സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ രജിസ്റ്റർ ചെയ്ത ഇസിഐആർ കളുടെ എണ്ണം മൂന്നായി. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവരെ ഇഡി നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കും.






