കൊച്ചി: സി എം ആർ എല് - എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച്.
കേസില് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരായ റിട്ട് അപ്പീല് സാങ്കേതിക കാരണങ്ങളാല് പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്.
സിംഗിള് ബെഞ്ചിന്റെ ഉത്തരവ് ഇതിനകം നടപ്പിലാക്കുകയും വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നടപ്പിലാക്കിക്കഴിഞ്ഞ ഉത്തരവ് റദ്ദാക്കുന്നതില് സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കേസില് ഏതെങ്കിലും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലല്ല, സാങ്കേതിക കാരണങ്ങളാല് മാത്രമാണ് ഡിവിഷൻ ബെഞ്ച് ഇടപെടാൻ വിസമ്മതിച്ചത്.






