ഡല്‍ഹി: ജന്തർ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്ക്റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.
ഡൽഹി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
ജയിലിലായി ഒമ്പതാം ദിവസമാണ് ഇരുവർക്കും ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ സാധിച്ചത്.
നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ജാമ്യവ്യവസ്ഥകള്‍ പൂർത്തിയാക്കിയതിനെത്തുടർന്ന് ഡല്‍ഹി കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ജാമ്യത്തിലിറങ്ങിയ ശേഷം പാർട്ടി നേതൃത്വം പ്രതികരിച്ചു.






