ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്
പ്രതിപക്ഷ കക്ഷികളും സിജെപിയും പ്രതിഷേധമുയർത്തും.
എസ്ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഇന്ന് പ്രതിഷേധമുയര്‍ത്താനാണ് സിജെപിയുടെ തീരുമാനം.
ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രമുഖ പൊളിറ്റിക്കല്‍ കമന്റേറ്ററും ആര്‍എസ്എസ് വിമര്‍ശകനുമായി ധ്രുവ് റാഠിയുടെ സാനിധ്യമാണ് ഫ്രീഡം പാര്‍ക്ക് പ്രതിഷേധത്തിലെ പ്രധാന ആകർഷണം.
സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കും.
മൂവരും ഒന്നിച്ചുള്ള വീഡിയോ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
സേവ് വോട്ട്, സേവ് ഡെമോക്രസി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.






