തിരുവനന്തപുരം: കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ തടയാൻ ത്രിതല നടപടികളുമായി കേരള പൊലീസ്.
ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള കുട്ടികളെ കണ്ടെത്തി അവരെ ഇത്തരം സംഘങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും.
ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തും. മാതാപിതാക്കളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെയായിരിക്കും നടപടികള്‍.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൂടുതല്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.






