കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. ഉച്ചക്ക് 1.30ഓടെയാണ് അപകടം.
പറവൂരിലെ സനീഷ് - നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്. ഇസ്തിരിയിടുന്നതിനിടെ അയണ്‍ ബോക്സില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.






