തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരില്‍ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ചാനലുകള്‍ക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
ചോദ്യപേപ്പർ തരാം, ഞങ്ങള്‍ പറയുന്നത് മാത്രമേ ചോദിക്കൂ, ഇത് മാത്രം പഠിച്ചാല്‍ മതി തുടങ്ങിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ചാനലുകള്‍ക്കെതിരെയാണ് നടപടി. ഇത്തരം ചാനലുകള്‍ വിദ്യാർത്ഥികളെ അവരുടെ പ്ലാറ്റ്ഫോമുകളിലേക്കും ഗ്രൂപ്പുകളിലേക്കും എത്തിക്കുന്നതിനും വിവിധ തരത്തിലുള്ള വിദ്യാർഥി വിവരങ്ങള്‍/ഡാറ്റ ശേഖരിക്കുന്നതിനും ഇത്തരം അവകാശവാദങ്ങള്‍ ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.
ഈ രീതിയില്‍ പ്രവർത്തിക്കുന്ന സോഷ്യല്‍ മീഡിയ ചാനലുകള്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.






