കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയിയില് സിജെപി പ്രവര്‍ത്തകന്റെ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.
സിജെപി വളണ്ടിയര്‍ ഷെയ്ഖ് അബ്ദുള്‍ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
സിജെപിയുടെ 'സ്കൂള്‍ ഠീക് കരോ' കാമ്പെയ്നിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളിന്റെ മോശം അവസ്ഥ ഷെയ്ഖ് അബ്ദുള്‍ ഹഫീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് സിജെപി ആരോപിച്ചു.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിജെപി ആരോപിച്ചു. ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. സിജെപി സംഘം പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച് കുടുംബത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അക്രമത്തിലൂടെ നിശബ്ദരാക്കാമെന്ന് കരുതേണ്ടന്നും മെച്ചപ്പെട്ട സ്കൂളുകള്‍ക്കായി പോരാട്ടം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി.






