കോഴിക്കോട്: പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്.
അച്ഛൻ കുട്ടിയെ മർദ്ദിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി.
കുറ്റിക്കാട്ടൂർ വയല്‍ക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. കൊലപാതകം മറച്ചുവെച്ചതിനാണ് അമ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.






