കോട്ടയം; പരിസ്ഥിതി ലോല മേഖല (ESA) വിഷയത്തില്‍ സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ശാശ്വത പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കുമെന്ന് വെറുതെ പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ലെന്നും അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ മേപ്പ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുമ്പ് പ്രസിദ്ധീകരിച്ച മേപ്പ് സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ളതല്ല.
കൂടാതെ കേന്ദ്രസര്‍ക്കാരിലേക്ക് സംസ്ഥാന ഉദ്യോഗസ്ഥര്‍ അയച്ച റിപോര്‍ട്ടില്‍ എന്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.






