കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി അവിരാമം യത്നിച്ച മഹാജ്ഞാനി.ചട്ടമ്പി സ്വാമി.
അപാരമായ പാണ്ഡിത്യവും നൈസർഗികമായ പ്രതിഭയുംകൊണ്ട് അദ്ദേഹം തന്റെ കാലത്തെയും വരുംകാലത്തെയും ധന്യമാക്കി. നവകേരളത്തിന് ആശയാടിത്തറയിട്ടവരിൽ പ്രമുഖസ്ഥാനമാണ് അദ്ദേഹത്തിന്
ജാതിയോ വംശമോ അല്ല ജിജ്ഞാസയാണ് അറിവിന്റെ ആധികാരികത നിശ്ചയിക്കുന്നതെന്ന് പ്രസ്താവിച്ചു ചട്ടമ്പി സ്വാമികൾ.
സാമൂഹിക പരിഷ്കരണത്തിനായി വാദിച്ച ചട്ടമ്പി സ്വാമികൾ, മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും പുരോഗമന ലോകം സൃഷ്ടിക്കാനാണ് ശ്രമിച്ചത്.
സ്ത്രീപുരുഷ സമത്വം സാർവത്രിക വിദ്യാഭ്യാസം തുടങ്ങി കേരളസമൂഹം അന്നേ വരെ ചർച്ച ചെയ്യാത്ത വിഷയങ്ങൾ സ്വാമികൾ ധീരമായി പൊതുവേദികളിൽ അവതരിപ്പിച്ചു.
അറിവിനായുള്ള ദാഹമാണ് സ്വാമികളെ യാത്രകളിലേക്കും മഹാപണ്ഡിതന്മാരുമായുള്ള സഹവാസത്തിലേക്കുമൊക്കെ നയിച്ചത്.
യോഗചര്യകളല്ല, ജീവിതവിശുദ്ധിയാണ് സന്ന്യാസത്തിന്റെ അടിസ്ഥാനമെന്ന് സ്വാമികൾ വിശ്വസിച്ചു. യുക്തിയുടെ വെളിച്ചത്തിൽ മതപുരാണങ്ങളേയും ആചാരങ്ങളേയും സമീപിച്ച സ്വാമികളുടെ കൃതികൾ സമൂഹത്തിലെ പൊതുധാരണകളെ തിരുത്തി.
1924 മേയ് അഞ്ചിനാണ് ചട്ടമ്പി സ്വാമികൾ സമാധിയായത്.






