ThirdEye News

മാന്നാറിൽ ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് കോട്ടയം പുതുപ്പള്ളി സ്വദേശി

personസ്റ്റാഫ് റിപ്പോർട്ടർ
മാന്നാറിൽ ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് കോട്ടയം പുതുപ്പള്ളി സ്വദേശി

മാന്നാർ: ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കോട്ടയം പുതുപ്പള്ളി അയ്യങ്കുളം വീട്ടില്‍ പരേതരായ സുകുമാരന്റെയും രാധുവിന്റെയും മകൻ മിഥുൻകുമാർ (39) ആണ് മരിച്ചത്.

ഭാര്യവീടായ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയില്‍ വീട്ടില്‍ എത്തിയ യുവാവ് ഇന്നലെ ഉച്ചക്ക് 3.30ന് വീടിന്റെ സമീപത്തുള്ള മഞ്ഞപ്പള്ളിക്കടവില്‍ വസ്ത്രം അലക്കാനും കുളിക്കാനുമെത്തിയപ്പോള്‍ കാല്‍വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മാന്നാർ പോലീസില്‍ വിവരമറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷ യൂണീറ്റും സ്കൂബാ ടീമും തിരച്ചില്‍ നടത്തി.

4.50 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയില്‍. സംസ്കാരം പിന്നീട്. കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച്‌ ഫാബ്രികേഷൻ തൊഴില്‍ നടത്തുന്ന ആളാണ്. ഭാര്യ: സൗമ്യ മിഥുൻ, മകള്‍: മൃദുല മിഥുൻ.

ബന്ധപ്പെട്ട വാർത്തകൾ