മേടം: ആത്മനിയന്ത്രണം പാലിക്കുന്നത് ഗുണകരമാകും.കുടുംബത്തിന്റെ പിന്തുണ ലഭിക്കുകയും സുഹൃത്തിന്റെ സഹായത്തോടെ തൊഴില്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്.
ഭരണി
നിങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വന്നുചേരുന്ന ദിവസമാണിന്ന്. തൊഴില്‍പരമായ കാര്യങ്ങളില്‍ വലിയ പുരോഗതിയും സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങളും വന്നുചേരും. കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചിലവഴിക്കാനും പഴയ തർക്കങ്ങള്‍ പരിഹരിക്കാനും സാധിക്കും. വിദ്യാർഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മികച്ച വിജയവും പ്രശംസയും ലഭിക്കും.
കാർത്തിക
കാർത്തിക നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് കാണുന്നത്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ആവശ്യമില്ലാത്ത തർക്കങ്ങളില്‍ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പണമിടപാടുകളില്‍ ജാഗ്രത പുലർത്തണം. കുടുംബത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അതെല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കണം.
രോഹിണി
രോഹിണി നക്ഷത്രത്തില്‍ ജനിച്ചവരെ അപ്രതീക്ഷിത ഭാഗ്യങ്ങള്‍ തേടിയെത്തുന്ന ദിവസമാണ്. ദീർഘനാളായി മുടങ്ങിക്കിടന്ന പല പ്രധാന കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. തൊഴില്‍ രംഗത്ത് വലിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കുമെങ്കിലും ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ പഴയ കടബാധ്യതകള്‍ തീർക്കാൻ സാധിക്കും.
മകയിരം
മകയിരം നക്ഷത്രക്കാർക്ക് പൊതുവെ ശാന്തവും സമാധാനവുമുള്ള ദിവസമായിരിക്കും. ജോലി കാര്യങ്ങള്‍ സമ്മർദ്ദമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. പുതിയ വീട് വാങ്ങുന്നതിനോ വാഹനം മാറുന്നതിനോ ഉള്ള ചർച്ചകള്‍ക്ക് തുടക്കം കുറിക്കാൻ ഉചിതമായ ദിവസമാണ്. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാർക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസമായിരിക്കും. തൊഴില്‍ രംഗത്ത് അനാവശ്യമായ തർക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. പണമിടപാടുകളില്‍ അതീവ ജാഗ്രത പുലർത്തണം. പുതിയ നിക്ഷേപങ്ങള്‍ക്ക് അനുയോജ്യ സമയമല്ല. കുടുംബത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ കുറഞ്ഞാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.
പുണർതം
പുണർതം നക്ഷത്രത്തില്‍ ജനിച്ചവർക്ക് വളരെ സന്തോഷകരമായ അനുഭവങ്ങള്‍ ലഭിക്കുന്ന ദിവസമാണ്. വ്യാപാരം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപകരെ കണ്ടെത്താൻ അനുകൂല സമയമാണ്. വിദേശ ജോലിക്കായി ശ്രമിക്കുന്നവരെ നല്ല വാർത്തകള്‍ തേടിയെത്തും. സാമ്പത്തിക നില മികച്ചതായി തുടരുന്നതിനാല്‍ മനസ്സിന് സമാധാനം ലഭിക്കും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അകല്‍ച്ച മാറി വീണ്ടും അടുക്കാൻ സാധിക്കും.
പൂയം
പൂയം നക്ഷത്രക്കാർക്ക് തൊഴില്‍പരമായി വലിയ അംഗീകാരങ്ങള്‍ ലഭിക്കുന്ന ദിവസമാണ്. കഠിനാധ്വാനത്തിന് അർഹിച്ച ഫലം തൊഴിലിടത്ത് നിന്ന് ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടാകും. പുതിയ സ്വത്തുക്കളോ സ്വർണ്ണമോ വാങ്ങാൻ സാധിക്കും. കുടുംബ ജീവിതം സന്തുഷ്ടപരമായി മുന്നോട്ട് പോകും. ആരോഗ്യനില പൂർണ്ണമായും തൃപ്തികരമായിരിക്കും. സുഹൃത്തുക്കളോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാൻ കഴിയും.
ആയില്യം
ആയില്യം നക്ഷത്രക്കാർക്ക് കാര്യങ്ങള്‍ അല്പം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. തൊഴിലിടത്ത് ശത്രുക്കളുടെ ശല്യം വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ജോലിസ്ഥലത്ത് അധിക ഉത്തരവാദിത്തങ്ങള്‍ വരുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ വരാതിരിക്കാൻ സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക ശ്രദ്ധ വേണം. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസം നല്‍കും. വൈകുന്നേരത്തോടെ വിചാരിച്ച ചില കാര്യങ്ങള്‍ സാധ്യമാകും.
മകം
മകം നക്ഷത്രക്കാർക്ക് ഭാഗ്യവും വിജയവും നിറഞ്ഞ ദിവസമായിരിക്കും. മുടങ്ങിക്കിടന്ന സർക്കാർ കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടന്നു കിട്ടും. പുതിയ വരുമാന മാർഗ്ഗങ്ങള്‍ തുറക്കപ്പെടും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കാനുള്ള ചർച്ചകള്‍ ആരംഭിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ സാധ്യതയുണ്ട്. തൊഴിലന്വേഷകർക്ക് മികച്ച ദിവസമാണ്. ആരോഗ്യനില തൃപ്തികരമായിരിക്കും.
പൂരം
പൂരം നക്ഷത്രക്കാർക്ക് സമാധാനവും സന്തോഷവും നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് നിങ്ങളുടെ കഴിവുകള്‍ പൂർണ്ണമായി അംഗീകരിക്കപ്പെടും. മേലധികാരികളുടെ പിന്തുണ ലഭിക്കും. ധനത്തിൻ്റെ കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. വീടിൻ്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചിലവഴിക്കും. കഠിനാധ്വാനത്തിന് കൃത്യമായ ഫലം ലഭിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാർക്ക് കാര്യങ്ങള്‍ അനുകൂലമായി വരാൻ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ജോലിസ്ഥലത്ത് സംയമനം പാലിക്കുന്നത് വലിയ തർക്കങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ചിലവുകള്‍ വന്നുചേരാൻ സാധ്യതയുണ്ട്. കച്ചവട രംഗത്ത് വലിയ ലാഭം പെട്ടെന്ന് പ്രതീക്ഷിക്കരുത്. കുടുംബത്ത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും വൈകുന്നേരത്തോടെ എല്ലാം ശുഭമായി അവസാനിക്കും.
അത്തം
അത്തം നക്ഷത്രത്തില്‍ ജനിച്ചവർക്ക് വളരെ അനുകൂലമായ ദിവസമാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിവരും. സാമ്പത്തികമായി പല സ്രോതസ്സുകളില്‍ നിന്നും പണം വന്നുചേരും. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് അനുകൂലമായ മികച്ച തീരുമാനങ്ങള്‍ എടുക്കാൻ സാധിക്കും.
ചിത്തിര
ചിത്തിര നക്ഷത്രക്കാർക്ക് കഠിനാധ്വാനത്തിൻ്റെ ദിവസമായിരിക്കും. അതിൻ്റെ ഫലം ഭാവിയില്‍ മികച്ചതായിരിക്കും. പണമിടപാടുകളില്‍ അതീവ ശ്രദ്ധ പുലർത്തണം. വലിയ തുകകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണം. കുടുംബത്തെ മുതിർന്ന വ്യക്തികളുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുതിയ വീട് മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. എങ്കിലും സുഹൃത്തുക്കള്‍ കൃത്യസമയത്ത് സഹായിക്കും.
ചോതി
ചോതി നക്ഷത്രക്കാർക്ക് ഏറെ സന്തോഷം ലഭിക്കുന്ന ദിവസമാണ്. ദീർഘകാലമായി ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് യാഥാർഥ്യമാകും. തൊഴിലിടത്ത് സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവിനോ ഉള്ള സാധ്യതകള്‍ കാണുന്നുണ്ട്. ബിസിനസ്സില്‍ പുതിയ വലിയ പദ്ധതികള്‍ കൈവരും. കുടുംബത്ത് സമാധാന അന്തരീക്ഷം നിലനില്ക്കും. പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് കാര്യങ്ങള്‍ അനുകൂലായി ഭവിക്കും.
വിശാഖം
വിശാഖം നക്ഷത്രക്കാർക്ക് പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുക. തൊഴില്‍ രംഗത്ത് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും സഹപ്രവർത്തകരുടെ സഹായത്തോടെ അത് മറികടക്കും. സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ ഉണ്ടാകില്ലെങ്കിലും ചിലവുകള്‍ നിയന്ത്രിക്കണം. പങ്കാളിയുമായി ചെറിയ തർക്കങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ദേഷ്യം നിയന്ത്രിക്കണം.
അനിഴം
അനിഴം നക്ഷത്രക്കാർക്ക് മികച്ച വിജയങ്ങള്‍ സ്വന്തമാക്കാൻ സാധിക്കുന്ന ദിവസമാണിന്ന്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകളില്‍ ഒപ്പിടാൻ കഴിയും. പണം കടം വാങ്ങിയിരുന്നവർ കൃത്യമായി തിരികെ നല്‍കും. പുതിയ വസ്തു വാങ്ങാനുള്ള കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. വിദ്യാർത്ഥികള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാർക്ക് അപ്രതീക്ഷിത ചിലവുകള്‍ വരാൻ സാധ്യതയുണ്ട്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അശ്രദ്ധ കാണിച്ചാല്‍ പിഴവുകള്‍ സംഭവിക്കാം. വലിയ നിക്ഷേപങ്ങള്ര്ര് അനുകൂലമായ ദിവസമല്ല. കുടുംബത്തില്‍ ചെറിയ അശാന്തി പടരാൻ സാധ്യതയുള്ളതിനാല്‍ സംസാരത്തില്‍ മിതത്വം പാലിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
മൂലം
മൂലം നക്ഷത്രക്കാരെ ഭാഗ്യദേവത കനിയുന്ന ദിവസമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ അനുയോജ്യമായ ദിവസമാണ്. തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. കുടുംബത്ത് സന്തോഷകരമായ അന്തരീക്ഷം ആയിരിക്കും. ആരോഗ്യനില മെച്ചപ്പെടും.
പൂരാടം
തൊഴില്‍ രംഗത്ത് വലിയ പുരോഗതി ഉണ്ടാകും. പുതിയ ആശയങ്ങള്‍ മേലധികാരികള്‍ അംഗീകരിക്കും. പുതിയ വ്യാപാര പങ്കാളിത്തം വലിയ വിജയത്തിലേക്ക് നയിക്കും. പണത്തിൻ്റെ വരവ് വർദ്ധിക്കുന്നതിനാല്‍ സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടും. കുടുംബത്തില്‍ മംഗള കർമ്മങ്ങള്‍ നടക്കാൻ സാധ്യതയുണ്ട്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാർക്ക് സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കേണ്ടത്. കഠിനധ്വാനത്തിനുള്ള പ്രതിഫലം അല്പം വൈകിയേ ലഭിക്കൂ. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കുക. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് വഴി സമയം നഷ്ടപ്പെടാം. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ഞെരുക്കം അനുഭവപ്പെടാമെങ്കിലും സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
തിരുവോണം
തിരുവോണം നക്ഷത്രക്കാർക്ക് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കാം. വ്യാപാരത്തില്‍ വലിയ മുന്നേറ്റം നടത്താൻ കഴിയും. സാമ്പത്തികമായി മികച്ച നില കൈവരിക്കും. കുടംബാംഗങ്ങളുമായി ദീർഘദൂര യാത്രകള്‍ക്ക് പദ്ധതിയിടാം. പുതിയ വീട് വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ അനുകൂലമായി വരും.
അവിട്ടം
അവിട്ടം നക്ഷത്രക്കാർക്ക് പൊതുവെ അനുകൂലമായ സാഹചര്യങ്ങളാണ് ഉള്ളത്. മുടങ്ങിക്കിടന്ന പണമിടപാടുകള്‍ വിജയകരമായി പൂർത്തിയാകും. ജോലിസ്ഥലത്ത് സ്വാധീനവും പദവിയും വർദ്ധിക്കും. കുടുംബത്ത് സന്തോഷവും ആനന്ദവും നിറഞ്ഞ അന്തരീക്ഷം ആയിരിക്കും. പുതിയ സുഹൃത്തുക്കള്‍ വഴി ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്.
ചതയം
ചതയം നക്ഷത്രക്കാർക്ക് അല്പം തടസ്സങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കാം. വിചാരിച്ച കാര്യങ്ങള്‍ കൃത്യസമയത്തിന് നടക്കാൻ ബുദ്ധിമുട്ട് നേരിടും. ജോലിസ്ഥലത്ത് അനാവശ്യമായ സമ്മർദ്ദത്തിന് സാധ്യതയുണ്ട്. പണമിടപാടുകളില്‍ അതീവ ജാഗ്രത പുലർത്തണം. ആരെയും അന്ധമായി വിശ്വസിക്കരുത്. വൈകുന്നേരത്തോടെ കാര്യങ്ങള്‍ അല്പം സുഗമമാകും.
പൂരൂരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രക്കാർക്ക് ഭാഗ്യവും വിജയവും കൈവരുന്ന ദിവസമാണ്. ഔദ്യോഗിക രംഗത്ത് വലിയ അംഗീകാരങ്ങള്‍ തേടിയെത്തും. ബിസിനസ്സില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കിടും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികള്‍ക്ക് ഉപരിപഠനത്തിന് അനുകൂലമായ മികച്ച അവസരങ്ങള്‍ ലഭിക്കും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാർക്ക് ശാന്തവും സമാധാനപരവുമായ ദിവസമായിരിക്കും. ജോലിയില്‍ വിചാരിച്ച മാറ്റങ്ങള്‍ കൊണ്ടു വരാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വലിയ ആശങ്കകള്‍ ഉണ്ടാകില്ല. പുതിയ കാര്യങ്ങള്‍ പഠിക്കാൻ താല്പര്യം കാണിക്കും. ആരോഗ്യം പൂർണ്ണമായും തൃപ്തികരമാണ്.
രേവതി
രേവതി നക്ഷത്രക്കാർക്ക് പുതിയ പ്രതീക്ഷകളുടെ ദിവസമാണ്. തൊഴില്‍ രംഗത്ത് വലിയ പുരോഗതിയും സാമ്പത്തിക ലാഭവും ഉണ്ടാകും. വലിയ പദ്ധതികള്‍ ഏറ്റെടുക്കാൻ അവസരം ലഭിക്കും. കുടുംബത്ത് ഐശ്വര്യവും സമാധാനവും നിലനില്ക്കും. പങ്കാളിയില്‍ നിന്ന് വലിയ പിന്തുണയും സ്നേഹവും ലഭിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സുഹൃത്തുക്കളുടെ സഹായത്തോടെ വലിയ പ്രതിസന്ധികള്‍ മറികടക്കാൻ സാധിക്കും.






