കോട്ടയം: വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷച്ചടങ്ങുകള്‍ക്കായി മുൻകൂർ പണം കൈപ്പറ്റിയ ശേഷം ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാതെ ഉപഭോക്താക്കളെ വലയ്ക്കുന്ന കേറ്ററിംഗ് സ്ഥാപനങ്ങളെ കരുതണമെന്ന് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം മുണ്ടക്കയത്തും കോട്ടയത്തും മുൻകൂർ പണം കൈപ്പറ്റിയിട്ടും കാളെകെട്ടി ഉദയം കേറ്റേഴ്സ് എന്ന സ്ഥാപനം സമയത്തിന് ഭക്ഷണമെത്തിക്കാതെ വീട്ടുകാരെ പ്രതിസന്ധിയിലാക്കി.
വിവാഹച്ചടങ്ങുകള്‍ക്കായി പന്തല്‍, കസേര, ലൈറ്റിംഗ്, അലങ്കാരങ്ങള്‍, ഭക്ഷണം തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും വളരെ കുറഞ്ഞ തുകയ്ക്ക് ഒരുക്കിനല്‍കാമെന്നാണ് വാഗ്ദാനം. സോഷ്യല്‍ മീഡിയ വഴിയാണ് പ്രധാന പ്രചാരണം. പണം അഡ്വാൻസ് വാങ്ങും പക്ഷേ, ഭക്ഷണമെത്തിക്കില്ല. അവസാനഘട്ടത്തില്‍ ഭക്ഷണം മുടങ്ങുന്നത് കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന സാമ്പത്തിക, മാനസികാഘാതവും ചെറുതല്ല.






