കുമരകം: കുമരകം എസ് എച്ച് എം സി വെൽനെസ്സ് സെന്ററിന്റെ(SHMC) ആഭിമുഖ്യത്തിൽ ഒക്ടോബർ 1 മുതൽ 30 വരെ സൗജന്യ ഓർത്തോ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഈ ദിവസങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 10 പേർക്ക് സൗജന്യമായി ക്യാമ്പിൽ പങ്കെടുക്കാം.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , ആർ.ബി.എസ് പരിശോധന , കൊളസ്ട്രോൾ പരിശോധന ,ബോൺ ഡെൻസിറ്റി ടെസ്റ്റ് (Bone Density Test) എന്നീ സേവനങ്ങൾ ലഭ്യമാണ്.
ഈ ടെസ്റ്റുകൾ നിശ്ചിത ദിവസങ്ങളിൽ മാത്രമേ നടക്കുകയുള്ളൂ എന്നതിനാൽ രോഗികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് വരാവുന്നതാണ്. അടുത്ത ടെസ്റ്റുകൾ ഒക്ടോബർ 15-ാം തീയതി (വ്യാഴം) നടത്തപ്പെടുന്നതാണ്.
പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക.
📞:+91 8330010152






