തൃശൂർ: തൃശ്ശൂരില്‍ ബസില്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗീക അതിക്രമം. സ്വകാര്യ ബസില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് ലൈംഗീകാതിക്രമം ഉണ്ടായത്.
പെണ്‍കുട്ടിയും അമ്മയും ഇരിക്കുന്ന സീറ്റിന് പിന്നിലുള്ള സീറ്റിലിരുന്ന യാത്രക്കാരനാണ് ലൈംഗിക അതിക്രമം നടത്തിയത്.
അതിക്രമം നടത്തിയ യാത്രക്കാരൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും ചെയ്തു.അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സഹയാത്രികൻ മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്.
തൃശ്ശൂർ കാഞ്ഞാണി തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലായിരുന്നു അതിക്രമം നടന്നത്. ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടിയും അമ്മയും മാറി ഇരിക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.






