തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂര്‍ ഡിപ്പോയിലെ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്.
ബൈക്കില്‍ എത്തിയ സംഘം ബസുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. പിന്നാലെ ബസിന്റെ മുന്‍വശത്തെ ഗ്ലാസിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്.
ബസ് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് കല്ലേറുണ്ടായത്. സംഭവത്തിൽ ജീവനക്കാര്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






