തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ സജീവമാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി ബിജെപി. ഒരു പ്രവര്ത്തകന് ദിവസവും പാര്‍ട്ടി നിശ്ചയിക്കുന്ന 3 പോസ്റ്റെങ്കിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കണമെന്നാണ് നിര്‍ദേശം.
ദേശീയതലം, സംസ്ഥാനതലം, പ്രാദേശിക തലം എന്നിങ്ങനെ 3 വിഷയങ്ങളിലും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്യനമെന്നാണ് വ്യവസ്ഥ.
പ്രധാനമന്ത്രിയുടേതുള്പ്പടെ ദേശീയ നേതാക്കളുടെ വെരിഫൈഡ് പേജുകളില്‍ നിന്ന് ഉള്ളടക്കം പകര്‍ത്തി ഓരോരുത്തര്‍ക്കും പോസ്റ്റ് ചെയ്യാം. പോസ്റ്റുകള്‍ സംസ്ഥാന സോഷ്യല്‍ മീഡിയ ടീം ദിവസവും തയ്യാറാക്കി നല്‍കും. പ്രാദേശിക തലത്തില്‍ ദിവസവുമുള്ള കണ്ടന്റ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ നല്‍കും.ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണം. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിര്‍ദേശിക്കപ്പെട്ടത് പോലെ ചെയ്തില്ലെങ്കില്‍ വിശദീകരണം നല്‍കേണ്ടിവരും.
സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തവരെയും മുതിര്‍ന്നവരെയും പഠിപ്പിക്കാന്‍ 30,000 പേരെ നിയോഗിച്ചിട്ടുണ്ട്. ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെ സമൂഹമാധ്യമ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ബൂത്തില്‍ 5 പേര്‍ക്കും ജില്ലയില്‍ 10 പേര്‍ക്കും സംസ്ഥാനതലത്തില്‍ 15 പേര്‍ക്കുമാണ് ചുമതല.






