കൊച്ചി: മരോട്ടിച്ചുവട് കെന്നടിമുക്കിൽ ബൈക്ക് മോഷണം. രണ്ട് യുവാക്കൾ ചേർന്നാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് വിവരം. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി കാർത്തികിന്റെ വാഹനമാണ് മോഷണം പോയത്.
ഒരു സ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്ക് ചെയ്ത ശേഷം സുഹൃത്തുക്കൾക്കൊപ്പം പോയി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാർത്തിക്കും സുഹൃത്തുക്കളും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിൽ പരാതി നൽകി.
തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, കൊച്ചിയിൽ ബൈക്ക് മോഷണം പതിവാകുന്നതായും പരാതികൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇടപ്പള്ളിയിൽ നിന്ന് ബൈക്ക് മോഷണം പോയിരുന്നു.






