കൊച്ചി : മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷൻ അനുമതി നല്‍കുന്നതിലെ തീരുമാനം അറിയിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.
പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നാളെ കോടതിയില്‍ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ഉത്തരവിട്ടു.
കേസില്‍ തീരുമാനം അറിയിക്കാൻ സമയം വേണമെന്നും രണ്ടാഴ്ചത്തെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അത് പൂർണമായും തള്ളി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
എട്ട് കേസുകളിലെ അന്വേഷണം പൂർത്തിയായതായും പ്രോസിക്യൂഷൻ അനുമതിക്കായി ഫയല്‍ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും എസ്പി കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതി നീളുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരായി മറുപടി നല്കാൻ കോടതി നിർദേശിച്ചത്.






