തൃശൂര്‍: കയ്പമംഗലത്ത് എട്ടുപേരുടെ ദാരുണാന്ത്യത്തിന് കാരണമായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
അലക്ഷ്യമായി ലോറി പാര്‍ക്ക് ചെയ്തതിനാണ് കേസ്. സംഭവത്തില്‍ ദേശീയപാതാ അഥോറിറ്റിക്കെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. അലക്ഷ്യമായ പാര്‍ക്കിംഗിനാണ് ഡ്രൈവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
അപകടത്തില്‍ മരണമടഞ്ഞ എട്ടുപേരെയും തിരിച്ചറിഞ്ഞു. വിശ്വ, സൂര്യ, പ്രസന്ന, യുവസഞ്ജിത്, ജോഷ്വ സന്തോഷ്, ജീവ, മുരളീകൃഷ്ണ എന്നിവരാണ് മരണപ്പെട്ടത്. അതേസമയം ഇവര്‍ കേരളത്തില്‍ എത്തിയത് എന്തിനാണെന്ന വിവരവും അന്വേഷണത്തിലാണ്. ഒരു ദിവസത്തെ വിനോദയാത്രയ്ക്ക്് എത്തിയതാണെന്നാണ് ബന്ധുക്കള്‍ നല്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
എല്ലാവരും 20, 21 വയസ്സ് പ്രായക്കാരാണ്. ഏഴുപേരും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് എത്തിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വീട്ടുകാര്‍ അറിയാതെയാണ് കുട്ടികള്‍ എത്തിയതെന്നാണ് വിവരം. പോസ്റ്റുമാര്‍ട്ടം നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കും.






