കോട്ടയം : നോർത്ത് ഈസ്റ്റ് സ൦സ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് റബ്ബർ ഉൽപ്പാദന൦ അവിടങ്ങളിൽ കുറഞ്ഞതിനെ തുടർന്ന് റബ്ബർ ഷീറ്റിന് വലിയ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വിപണിയിൽ റബ്ബർ ഷീറ്റ് വില ഇടിക്കാൻ റബ്ബർ വിപണി നിരീക്ഷകരെന്ന പേരിൽ വിലകുറച്ച് മെസേജയച്ച് കർഷകരെ വഞ്ചിക്കുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. ഇന്ന് വിപണിയിൽ 272 രൂപയ്ക്ക് മുകളിൽ കമ്പനി വില നിലനിൽക്കുമ്പോൾ 269 രുപയാണ് ഇവർ മെസേജായി നൽകിയത്. റബ്ബർ ഉൽപ്പാദനമോ വാങ്ങലോ ഇല്ലാത്ത ഇവർ കമ്പനി ഡീലർമാരുടെ ഇടനിലക്കാരായി പ്രവർത്തിക്കുകയാണ്. റബ്ബർ വിപണിയിൽ നടക്കുന്ന തട്ടിപ്പുകൾക്ക് റബ്ബർ ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയു൦ ഉണ്ട് .റബ്ബർ വില നിർണ്ണയത്തിലെ തെറ്റായ സമീപനങ്ങൾക്കെതിരെ റബ്ബർ ബോർഡ് നടപടി സ്വീകരിച്ചില്ലയെകിൽ ശക്തമായ സമര പരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് എബി ഐപ് പറഞ്ഞു.






