ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലർച്ചെയോടെയാണ് കൂട്ട കസ്റ്റഡി നടപടികള്‍ നടന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രി വരെ ലഭിച്ച കണക്കുകള്‍ പ്രകാരം കസ്റ്റഡിയിലായവരില്‍ 250-ഓളം പേർ സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ളവരാണ്.
2020-ലെ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഷഹീൻ ബാഗ് പ്രദേശത്ത് നിന്നാണ് കൂടുതല്‍ ആളുകളെ പോലീസ് കരുതല്‍ തടങ്കലിലാക്കിയത്.
ജന്തർ മന്തറില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനം കണക്കിലെടുത്ത് നഗരത്തിലുടനീളം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും ബാരിക്കേഡുകള്‍ ഉയർത്തി പരിശോധന കർശനമാക്കിയിട്ടുണ്ട്.






