തിരുവനന്തപുരം: ആയുർവേദ ആശുപത്രികളില്‍ ഫർണിച്ചറുകള്‍ വാങ്ങിയതില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തല്‍.
കണ്ണൂർ പിണറായിയിലെ ഗവ.ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകള്‍ വാങ്ങിയ സംഭവത്തിലുള്‍പ്പെടെ വിജിലൻസ് അന്വേഷണത്തിന് മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു.
ധനകാര്യ വകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ശുപാർശ പൂർണ്ണമായി തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നിർദ്ദേശം.
നാഷണല്‍ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി ആർ സജിക്കെതിരെയാണ് പ്രധാനമായും അന്വേഷണം നടക്കുക.
കണ്ണൂർ പിണറായിയില്‍ കെട്ടിട നിർമ്മാണം പോലും പൂർത്തിയാകുന്നതിന് മുൻപ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകളാണ് ഇവിടെ വാങ്ങിക്കൂട്ടിയത്.






