ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം . മലപ്പുറം മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുല്‍ വാജിദ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത് . കാര്‍ ട്രാക് മാറുന്നതിനിടെ ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം.അബുദാബിയിൽ ജോലി ചെയ്ത് വന്ന വാജിദ് കുടുംബ സമേതം ഷാര്‍ജ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ് മരിച്ച വാജിദ് . അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകള്‍ സനയാണ് ഭാര്യ. മക്കള്‍: ഹെയ്സ് (5), മിറ (2). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈ അല്‍ ഖിസൈസ് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി






