കൊല്ലം: ദോശ നല്കാന് വൈകിയതിനെ തുടര്‍ന്ന് ചായക്കട അടിച്ചു തകര്‍ത്തു. ശാസ്താംകോട്ട ശൂരനാട്ടില്‍ ദമ്പതികള്‍ നടത്തിയിരുന്ന ചായക്കടയാണ് ഭക്ഷണംകഴിക്കാനെത്തിയവര് അടിച്ചു തകര്‍ത്തത്.
ചായക്കടയില്‍ ദോശ വൈകിയതില്‍ പ്രകോപിതരായ രണ്ടുപേര്‍ കടയുടമയെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചായക്കട അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിന്‍ ഭവനത്തില്‍ അജി (46), അശ്വതി ഭവനത്തില്‍ രമേശന് (44) എന്നിവരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചക്കുവള്ളി-പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കല്‍ ചന്തയില്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കടയില്‍ ഇരുന്ന് ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികള്‍ വീണ്ടും ദോശ ആവശ്യപ്പെടട്ടു. എന്നാല്‍ അത് നല്കാന് അല്പം വൈകിയതോടെ ഇരുവരും കടയുടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ ആക്രമിക്കുകയും കടയിലെ ഗ്ലാസ് അലമാരകളും ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. പിടിവലിക്കിടെ നിലത്തുവീണ് തലയ്ക്ക് പരുക്കേറ്റ അജിയെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.






