മേടം: പ്രതീക്ഷിച്ച കാര്യങ്ങള്‍ നടക്കാതെ വരാം. മനഃപ്രയാസം, ശത്രുശല്യം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് സാധ്യത. ശരീരത്തിന് ചെറിയ പരുക്കുകള്‍ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അടുപ്പമുള്ളവരില്‍ ചിലർ അകന്നേക്കാം.
ഇടവം: ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. ചെയ്യുന്ന കാര്യങ്ങളില്‍ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത.
മത്സരങ്ങളില്‍ മുന്നിലെത്താം. ആരോഗ്യവും ഭക്ഷണകാര്യങ്ങളും അനുകൂലമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ സഫലമാകാം.
മിഥുനം: പുതിയ അവസരങ്ങള്‍ തേടിയെത്താം. കാര്യവിജയത്തിനും മത്സരങ്ങളില്‍ നേട്ടത്തിനും സാധ്യത.
സാമ്പത്തികമായി ഗുണകരമായ സാഹചര്യമുണ്ടാകും. ബിസിനസ് രംഗത്തുള്ളവർക്ക് ആദായം വർധിക്കാം.
കർക്കടകം: സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. കാര്യതടസ്സവും ഇച്ഛാഭംഗവും ഉണ്ടായേക്കാം.
യാത്രകള്‍ മുടങ്ങാനോ പ്രതീക്ഷിച്ച രീതിയില്‍ നടക്കാതിരിക്കാനോ സാധ്യത. വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങളില്‍ തിരിച്ചടി നേരിടാം.
ചിങ്ങം: ഇന്ന് ചില കാര്യങ്ങള്‍ പ്രതീക്ഷിച്ച വേഗത്തില്‍ നടക്കണമെന്നില്ല. മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചില്‍ എന്നിവ ഉണ്ടാകാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. പുതിയ തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം.
കന്നി: തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കാര്യവിജയവും മത്സരവിജയവും ലഭിക്കും.
അംഗീകാരത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യത. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല അവസരങ്ങള്‍ ലഭിക്കാം.
തുലാം: ബന്ധങ്ങളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത.
വേണ്ടപ്പെട്ടവരുമായി അകല്‍ച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. മാനസിക സ്വസ്ഥതയ്ക്ക് പ്രാധാന്യം നല്‍കുക.
വൃശ്ചികം: അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന ദിവസം. കാര്യങ്ങളില്‍ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത.
ആരോഗ്യനില മെച്ചപ്പെടും. നിയമപരമായ വിഷയങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം.
ധനു: യാത്രകള്‍ക്കും പ്രധാന കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടാം.
പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ സാഹചര്യങ്ങള്‍ ഉണ്ടാകാം.
മനഃപ്രയാസവും കലഹസാധ്യതയും നിലനില്ക്കും. വൈകാരികമായി ബുദ്ധിമുട്ടിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം.
മകരം: തൊഴിലും സാമ്പത്തിക കാര്യങ്ങളും അനുകൂലമായി മാറാം. സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യത.
തൊഴില്‍ രംഗത്ത് നേട്ടമുണ്ടാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടാനുള്ള സാഹചര്യമുണ്ടാകാം.
കുംഭം: വിജയവും സന്തോഷവും നിറഞ്ഞ ദിവസം. മത്സരങ്ങളിലും നിയമകാര്യങ്ങളിലും അനുകൂല ഫലം ലഭിക്കാം.
സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്കും സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. വിനോദയാത്രകള്‍ക്കും സാധ്യത.
മീനം: ഇന്ന് അല്പം കരുതലോടെ മുന്നോട്ട് പോകുക. കാര്യങ്ങളില്‍ തിരിച്ചടിയും മനഃപ്രയാസവും ഉണ്ടാകാം.
ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. ഇച്ഛാഭംഗത്തിനും ശത്രുശല്യത്തിനും സാധ്യത.
അടുപ്പമുള്ളവരുമായുള്ള ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ ശ്രദ്ധിക്കുക.






