കൊല്ലം: പത്രപ്രവര്‍ത്തന മേഖലയില്‍ സമഗ്ര സംഭാവനയ്ക്കുള്ള കാമ്പിശേരി കരുണാകരന് അവാര്‍ഡ് ആര്‍ട്ടിസ്റ്റ് ഗോപാലന്.
കാമ്പിശേരി കരുണാകരന് ലൈബ്രറിയുടെ ഏഴാമത് അവാര്‍ഡാണിത്. 25,000 രൂപയും ചിത്രകാരന് അജിത് പ്ലാക്കാട് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്ന കെ വി മോഹന്‍കുമാര്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായിരുന്ന എം ജി രാധാകൃഷ്ണന്, മാധ്യമപ്രവര്‍ത്തക ഗീത നസീര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
മലയാള പത്രമാസികകളിലെ രേഖാചിത്രകലാ രംഗത്ത് നിറഞ്ഞുനിന്ന ആര്‍ട്ടിസ്റ്റ് ഗോപാലന് ജനയുഗം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇലസ്ട്രേഷന് കൊണ്ടും കാലിഗ്രാഫി കൊണ്ടും വായനക്കാരുടെ മനസില്‍ സ്ഥാനം പിടിച്ച കലാപ്രതിഭയാണ്. എഴുത്തുകാരന്റെ രചനകള്‍ക്ക് വാക്കുകള്‍ക്കതീതമായ ശില്പഭംഗി തന്റെ വരകളിലൂടെ അദ്ദേഹം സൃഷ്ടിച്ചെടുത്തു.






