കൊച്ചി : പത്തര ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നൗഗാവ് സ്വദേശി ത്വരീബുള്‍ ഇസ്ലാം(29) ആണ് പിടിയിലായത്. പെരുമ്പാവൂർ പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇയാള്‍ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു കച്ചവടം. ചെറിയ കുപ്പികളില്‍ ആക്കിയായിരുന്നു ഇയാളുടെ വില്‍പ്പന.
കുപ്പിക്ക് 2000 രൂപയാണ് വാങ്ങിയിരുന്നത്. ആസാമില്‍ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ബിനുകുമാർ, സർക്കിള്‍ ഇൻസ്പെക്ടർ റിൻസ് എം തോമസ് എസ്ഐമാരായ എല്‍ദോപോള്‍, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.






