തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനില്‍ വി. നാഗേന്ദ്രൻ. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണെന്ന് എഫ്ബി പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.
വസന്തത്തിൻ്റെ കനല്‍ വഴികളില്‍' (മലയാളം),'വീരവണക്കം'(തമിഴ്) എന്നീ ചലച്ചിത്രങ്ങള്‍ പുറത്തിറക്കിയിരുന്നു. മുപ്പതുവർഷത്തിലധികം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കി. കോടിക്കണക്കിനു രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായി. സഹായിച്ചില്ലെങ്കിലും പിന്തുടർന്നു ദ്രോഹിക്കുന്ന ക്രൂരത ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇനിയും തുടരാനാകില്ല. നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ച് ഈ പടികളിറങ്ങുന്നുവെന്ന് അനില്‍ വി. നാഗേന്ദ്രൻ എഫ്ബിയില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിലും വളർച്ചയിലും ത്യാഗപൂർണ്ണമായ സംഭാവനകള്‍ നല്കിയ ഒരു കുടുംബത്തിലെ പിൻതലമുറക്കാരനാണ് ഞാൻ. ബഹുമുഖപ്രതിഭയും നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകനും നവോത്ഥാന നായകരിലെ ആദ്യ കമ്മ്യൂണിസ്റ്റുമായ ഡോ. വി.വി. വേലുക്കുട്ടി അരയനാണ് എൻ്റെ മുത്തച്ഛൻ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളായിരുന്ന എൻ്റെ അച്ഛൻ അഡ്വ.വി.വി. നാഗേന്ദ്രനും അച്ഛൻ്റെ സഹോദരങ്ങളും മാമൻ പി.ജി. വേലായുധൻ നായരുമെല്ലാം പിന്നീട് പാർട്ടി പിളർന്നപ്പോള്‍ സി.പി.ഐ.(എം) ൻ്റെ നേതാക്കളോ സജീവ പ്രവർത്തകരോ ആയി മാറി. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, മന്നത്തു പത്മനാഭൻ, അയ്യങ്കാളി, ടി.കെ. മാധവൻ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി തുടങ്ങിയ നിരവധി നവോത്ഥാന നായകരും സഖാവ് പി.കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും കലാ - സാഹിത്യ- സാമൂഹിക - പത്രപ്രവർത്തന രംഗങ്ങളിലെ ഒട്ടനവധി പ്രമുഖരും ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന ഒരു കുടുംബത്തില്‍ പിറന്നതിനാല്‍ അത്തരം കാര്യങ്ങളില്‍ സ്വാഭാവികമായും ഞാൻ ആകഷ്ടനായിരുന്നു.
വീട്ടിലെ ചർച്ചകളിലാകെ നിറഞ്ഞുനിന്ന പുരോഗമന ആശയങ്ങള്‍, എൻ്റെ രക്തത്തില്‍ അലിഞ്ഞുചേരുകയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എൻ്റെ ഹീറോകളാകുകയും ചെയ്തത് അങ്ങനെയാണ്.
1997-ല്‍ സഖാവ് ഇ.എം.എസ് ജീവിച്ചിരിക്കെ അദ്ദേഹത്തെ കുറിച്ച് 'ഇ.എം.എസ് - ജീവിക്കുന്ന ഇതിഹാസം' എന്ന പേരില്‍ ഒരു ഓഡിയോ കാസറ്റും പുസ്തകവും ഞാൻ പുറത്തിറക്കുകയുണ്ടായി. അതിനുശേഷം ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം കാലമായി, കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തെയും പി.കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, ലെനിൻ ,ഇ.കെ നായനാർ തുടങ്ങിയ നേതാക്കളെയും കുറിച്ചുള്ള നിരവധി ഓഡിയോ കാസറ്റുകള്‍, പുസ്തകങ്ങള്‍, വീഡിയോ പ്രോഗ്രാമുകള്‍, വിപ്ലവഗാന സി.ഡി.കള്‍, ടെലിവിഷൻ പരമ്പര, 'വസന്തത്തിൻ്റെ കനല്‍ ക വഴികളില്‍' (മലയാളം),'വീരവണക്കം'(തമിഴ്) എന്നീ ചലച്ചിത്രങ്ങള്‍ തുടങ്ങിയവ ഞാൻ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച് പുറത്തിറക്കിയിട്ടുള്ളതാണ്.






