പാലാ: ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു അപകടം. ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന കടുത്തുരുത്തി സ്വദേശിനി ഷൈല ( 58) ഓട്ടോഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി നോബിൾ ( 60) എന്നിവർക്കു പരുക്കേറ്റു.
രണ്ട് മണിയോടെ ചേർപ്പുങ്കൽ ഭാഗത്തുവച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.






