കൊച്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെ അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവില (ഫെയർ വാല്യു) കുറച്ച റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ (ആർഡിഒ) ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
അങ്കമാലി - അരൂർ ദേശീയപാത ബൈപാസിനായി ഭൂമി വിട്ടുനല്‍കുന്ന ജോണി ദേവസ്സി ഉള്‍പ്പെടെ 14 പേർ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് പി വി ബാലകൃഷ്ണന്റെ ഉത്തരവ്.
2010ല്‍ നിശ്ചയിച്ച അടിസ്ഥാനവില നിലവിലിരിക്കെ, 2023 വരെ കേരളത്തിലെ വിവിധ വില്ലേജുകളില്‍ സർക്കാർ പല ഘട്ടങ്ങളിലായി ന്യായവില 264% വരെ വർധിപ്പിച്ചെങ്കിലും അങ്കമാലിയില്‍ നേരെ തിരിച്ചാണ് സംഭവിച്ചതെന്നാണ് ഹർജിക്കാരുടെ ആരോപണം.
അതേസമയം, അങ്കമാലി സ്വദേശികളായ ചാക്കോച്ചൻ ഉള്‍പ്പെടെ 14 പേർ സമർപ്പിച്ച മറ്റൊരു ഹർജി പൊതുതാല്പര്യ വിഷയങ്ങള്‍ പരിഗണിക്കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.






