കൊച്ചി: ആലുവ പെരിയാറിൽ നിന്ന്അനധികൃതമായി മണൽ കടത്തുന്നസംഘത്തിലെ പ്രധാനികളിലൊരാൾ പൊലീസ് പിടിയിൽ.
ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പ് റിഷാദ്(36നെയാണ് ആലുവ പൊലീസ് പിടികൂടിയത്.
വാഹനത്തിന്റെ ഡ്രൈവർ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധരൻ (38)നെ ആലുവ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
മണലുമായെത്തിയ വാഹനത്തിന്റെ ഉടമയാണ് പിടിയിലായ റിഷാദ്.
ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലായ് സമാനമായ ഏഴ് കേസുകളിൽ ഉൾപ്പെട്ടയാളാണ് റിഷാദെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ പെരിയാറിൽ നിന്ന് വാരി കടത്തുകയായിരുന്ന മണൽ മഹിളാലയം പാലത്തിനടുത്ത് വച്ചാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്.
ലോഡ് കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പിഎം ഷമീർ, എസ്ഐ രഞ്ജിത്ത് മാത്യു, സി പി ഒ മാരായമാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, ഷിബിൻ തോമസ്'എന്നിവരാണ് അന്വേഷണ സംഘത്തിൽഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണൽ വാരൽ സംഘത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ്.






