തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡർ വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നു. നേരത്തെ പരാതിപ്പെടാൻ എത്തിയിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നായിരുന്നു കെ.എസ്.യുവിന്റെ പ്രധാന പരാതി.
കൊച്ചിയിലെ എസ്.എച്ച് കോളേജില്‍ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.






