തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജു (22) വിനെ ഏഴുവർഷം കഠിനതടവിനും
26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.
പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം ഒമ്പത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം.
2025 മെയ് ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവ ദിവസം ഉച്ച സമയത്ത് തിരുവനന്തപുരം ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ
അമ്മയോടൊപ്പം നടന്നു വരുകയായിരുന്നു പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു.






